Oru Chempaneer Pooviruthu Lyrics


-1

Oru Chempaneer Pooviruthu lyrics is from Sthithi 2003 moviestarring unni Menon & Nandhini Ghosal. This song is sung by Unni Menon while lyrics were penned by Prabha Varma.

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ…

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ..
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ..
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല..

എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ…
പറയൂ നീ പറയൂ…

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ..
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല..

അകമേ നിറഞ്ഞ സ്നേഹമാം…മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍
മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല

എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്

ഒരു ചെമ്പനീര്‍…..

തനിയേ തെളിഞ്ഞ ഭാവമാം…ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും…നിന്‍
മൃദുമേനി ഒന്ന് തലോടിയില്ല

എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ…
പറയൂ നീ പറയൂ…

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല


Oru chempaneer pooviruthu njaanomale
oruvela nin nerkku neettiyilla (oru chempaneer..)
enkilum engane neeyarinjoo.. ente
chempaneer pookkunnathaay.. ninakkaay…
sugandham parathunnathaay ninakkaay..
parrayoo nee parrayoo (2)
oru chempaneer pooviruthu njaanomale
oruveLa nin nerkku neettiyilla

akame niranja snehamaam maadhuryam
oru vaakkinaal thottu njaan nalkiyilla
nira neelaraavile ekaanthathayil
nin mizhiyile nanavoppi maaychathilla
enkilum nee arinju
en ninavennum nin ninavarriyunnathaay ..
ninne thazhukunnathaay ..
oru chempaneer…

thaniye thelinja bhaavamaam Sreeraagam
oru maathra neeyothu njaan mooliyillaa
pularmanju peyyunna yaamathilum
nin mridu meniyonnu thalodiyillaa..
enkilum..neeyarinju..
en manamennum nin manam ariyunnathaay~..
ninne punarunnathaay~..
oru chempaneer poovirithu njaan omale
oruvela nin nerkku neettiyilla



Like it? Share with your friends!

-1
Zena Sulfikar

0 Comments

Your email address will not be published. Required fields are marked *