Madhu Chandrika Poloru Lyrics – Ente Ummante Peru – Sithara

Madhu Chandrika Poloru Lyrics from Ente Ummante Peru is a Malayalam comedy-drama movie, which has been directed by Jose Sebastian. The movie stars Tovino Thomas and Urvashi in the lead roles. Jordi Planell Closa has wielded the camera for Ente Ummante Peru. 

Madhu Chandrika Poloru Lyrics

സുബർക്കത്തിൻ അനുരാഗമായി….
മുഹബ്ബത്തിൻ പുതുമാരൻ…..
വരവായി…..

മധുചന്ദ്രിക പോലൊരു പെണ്ണ്…
മണിമീനായി തുള്ളുന്ന കണ്ണ്…
പുതുമാരനെ ഓർത്തതുകൊണ്ട്…
ഇടനെഞ്ചില് മൂളണ വണ്ട്…

കസവണി ചേലോടെ…ലിബാസണിഞ്ഞേ…
ഹുസുനുൽ ജമാലായി…ചമഞ്ഞ പെണ്ണ്…

മനസ്സിൽ… ഉൾ..ഉൾ..താളം…
കൊലുസിൽ…ചിൽ..ചിൽ..ചിൽ..
ഇശലിൻ…തേൻ..തേൻ..ഈണം
ചുവടിൽ…ധിൽ..ധിൽ..ധിൽ…

മധുചന്ദ്രിക പോലൊരു പെണ്ണ്…
മണിമീനായി തുള്ളുന്ന കണ്ണ്…
പുതുമാരനെ ഓർത്തതുകൊണ്ട്…
ഇടനെഞ്ചില് മൂളണ വണ്ട്…

രസ കിസകൾ…ചൊൽ..ചൊൽ..ചൊൽ…
അവൻ അണയെ…കാതോരം…
മണിയറയിൽ…നീ…നീ…നീ…
മദമലരായി പൂക്കേണം…

അഹദവനൂദായി കൃപചൊരിഞ്ഞേ…
പരസ്പരം റൂഹാലെ…
ഇണക്കിയില്ലേ…

നിശയിതു കൊഴിയുമ്പോൾ…
ഇരു ഉടലൊരു കനവായി…

മനസ്സിൽ… ഉൾ..ഉൾ..താളം…
കൊലുസിൽ…ചിൽ..ചിൽ..ചിൽ..
ഇശലിൻ…തേൻ..തേൻ..ഈണം
ചുവടിൽ…ധിൽ..ധിൽ..ധിൽ…

ഇരു ചൊടിയിൽ…ചെം…ചെം…ചെം..
നിറമെഴുതി..ഈ നാണം…
മനവുകളിൽ നീ..നീ..നീ…
മജ കിളിയായി…പാറുന്നോ…

ഇഹമൊരു ജെന്നത്തായി…
ഒരുങ്ങിയില്ലേ…
നിലവണി പല്ലക്കിൽ…
വരുന്നു മാരൻ…

പുതുകാച്ചി തട്ടമിട്ട്…
കരം കൊട്ടി…കളിചിരിയായി…

മനസ്സിൽ… ഉൾ..ഉൾ..താളം…
കൊലുസിൽ…ചിൽ..ചിൽ..ചിൽ..
ഇശലിൻ…തേൻ..തേൻ..ഈണം
ചുവടിൽ…ധിൽ..ധിൽ..ധിൽ…

മധുചന്ദ്രിക പോലൊരു പെണ്ണ്…
മണിമീനായി തുള്ളുന്ന കണ്ണ്…
പുതുമാരനെ ഓർത്തതുകൊണ്ട്…
ഇടനെഞ്ചില് മൂളണ വണ്ട്…

കസവണി ചേലോടെ…ലിബാസണിഞ്ഞേ…
ഹുസുനുൽ ജമാലായി…ചമഞ്ഞ പെണ്ണ്…

മനസ്സിൽ… ഉൾ..ഉൾ..താളം…
കൊലുസിൽ…ചിൽ..ചിൽ..ചിൽ..
ഇശലിൻ…തേൻ..തേൻ..ഈണം
ചുവടിൽ…ധിൽ..ധിൽ..ധിൽ… (2)

Zena

I'm Zena who loves music, dancing, singing, ice creams @ night ;) I'm a good singer too. Here are my lyrics collections & i love to sing in my free time.

Leave a Reply

Your email address will not be published. Required fields are marked *