Aattuthottil Koottinullil Lyrics – Athiran – P Jayachandran

Aattuthottil Lyrics

Aattuthottil lyrics is from Athiran Malayalam movie starring Fahadh Faasil and Sai Pallavi in lead roles. This song is sung by
P Jayachandran. Music for this song is composed by P.S Jayhari while lyrics were penned by Vinayak Sasikumar.

Aattuthottil Lyrics

കണ്ണേ ആരാരോ
കനിയെ ആരാരോ
നിറവേ ആരാരോ
തന്നേനാനേ ആരാരോ

കണ്ണേ ആരാരോ
കനിയെ ആരാരോ
നിറവേ ആരാരോ
തന്നേനാനേ ആരാരോ

ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേ
ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ
എന്നുമെന്നും കിന്നരിക്കാം ഓമനിക്കാം
ചക്കരപൊൻ നെറ്റിയിലോ പൊട്ടുതൊടാം

നീ പകരും പുഞ്ചിരികൾ
കണ്ടുനിന്നാൽ നൂറഴക്
നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്
വിങ്ങും നെഞ്ചുടുക്കിൽ

തിരയാ താളമില്ലാ
നിന്നെ ചായുറക്കാൻ
മതിയാം രാഗമില്ലാ

ഞാനാം പൂമരത്തിൽ
വളരും കുഞ്ഞിമുട്ടേ
മെല്ലെ പൂവിട് നീ
വസന്തം കാത്തിരിപ്പു

പൂങ്കുഴലൂതാൻ പോകും
പാഴ്മുളം കാറ്റിൽ
ആലില വീഴും കാവിൽ
പോയ് വരികേണം

താമരത്തുമ്പിൽ തൂവും
തേനിളനീരും
വേണ്ടിടുവോളം കണ്ണേ
നീ നുകരേണം

എത്താത്ത കൊമ്പിൻ
കിളിനാദം കേട്ടു പാടേണം
മോഹങ്ങളെല്ലാം കൊതിതീരും
മുൻപ് നേടേണം

ഇനി കണ്ണീരൊന്നും വേണ്ട
മനം പൊള്ളും നോവും വേണ്ട
അരികത്തായ് എന്നും
കാവൽ നിൽക്കാൻ ഞാനില്ലേ

വിങ്ങും നെഞ്ചുടുക്കിൽ
തിരയാ താളമില്ലാ
നിന്നെ ചായുറക്കാൻ
മതിയാം രാഗമില്ലാ

ഞാനാം പൂമരത്തിൽ
വളരും കുഞ്ഞിമുട്ടേ
മെല്ലെ പൂവിട് നീ
വസന്തം കാത്തിരിപ്പു…